Description
1 Pc
₹60.00
പോഷകങ്ങളുടെ കലവറയായ ലൈറ്റ്യൂസ് എന്ന ഇലക്കറിമലയാളിയുടെ തീന്മേശയിലേക്ക് കടന്നു വന്നിട്ട് അധിക കാലമായിട്ടില്ല.തണുപ്പുള്ള അന്തരീക്ഷത്തില്‍ വളരുന്ന വിളയാണിത്. ഗ്രീന്‍ ലെറ്റ്യൂസ്, ഐസ്ബര്‍ഗ് ലെറ്റ്യൂസ്, ലോലറോസ്, റെഡ്,റോക്കറ്റ് ലെറ്റ്യൂസ്, റൊമൈന്‍, കെയില്‍ തുടങ്ങി വിവിധ ഇനം ലെറ്റ്യൂസുകളുണ്ട് .തിളക്കമുള്ള പച്ചനിറമാണ് ഗ്രീൻ ലെറ്റ്യൂസ് ഇലകള്‍ക്ക്. ലോലറോസിനും റെഡ് ലെറ്റ്യൂസിനും ചുവപ്പ് കലര്‍ന്നപച്ചനിറം, വീതികുറഞ്ഞ.ഗ്രീൻ നീളമുള്ള ഇലകളാണ് റോക്കറ്റ് ലെറ്റ്യൂസിന്.ലെറ്റ്യൂസ് സാധാരണ സലാഡുകളിലെ പ്രധാന ഇനമായാണ് ഉപയോഗിക്കുന്നത്. വേവിക്കാതെ കഴിക്കാമെന്നതിനാല്‍ സൂഷ്മ പോഷകങ്ങളെല്ലാം ലഭിക്കും.
രോഗപ്രതിരോധനത്തിന് സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്‍റുകളുടെ കലവറയാണ് ലെറ്റ്യൂസ്.വിറ്റാമിനുകൾ മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയില്ല. കലോറിയും കുറവ്. ഇതെല്ലം അമിതവണ്ണം കുറയ്ക്കാന്‍ സഹായകരമായ ഘടകങ്ങളാണ്.
Reviews
There are no reviews yet.